ബിഗ് ബോസ് സീസണ് നാലിന് തിരശ്ശീല വീണിട്ട് അധികം കഴിഞ്ഞിട്ടില്ല. ബിഗ് ബോസില്‍, നിന്ന് 92-ാമത്തെ എപ്പിസോഡിലാണ് റോണ്സണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് ഇത്രയും ദിവസം ബിഗ് ബോസില്‍ നിന്നയാള്‍ എന്നാണ് റോണ്‍സണെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. അതു തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലെയും റോണ്‍സന്റെ റോള്‍. പലപ്പോഴും വിവാദങ്ങളില്‍ നിന്ന് മാറിനിന്ന റോണ്‍സണെ മറ്റുള്ളവര്‍ പോലും വിമര്‍ശിച്ചെങ്കിലും ആ സൗമ്യ മുഖത്തിന് ആരാധകര്‍ ഏറെയുണ്ടായിരുന്നു.
ബിഗ് ബോസ് വീട് തനിക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാനുള്ള ഇടമായാണ് കാണുന്നതെന്നും റോണ്‍സന്റെ പക്ഷം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങളില്‍ റോണ്സണ് വിന്‍സെന്റ്, റിയാസ്, വിനയ്, നവീന്‍ എന്നിവര്‍ ഒരുമിച്ചെത്തുകയാണ്.
നവീനുമായി റോണ്സണു മാത്രമാണ് ബിഗ് ബോസ് വീടിനകത്തുവച്ച് സൗഹൃദം പങ്കിടാന്‍ അവസരം കിട്ടിയതെങ്കിലും ബിഗ് ബോസ് വീടിനു പുറത്ത് സൗഹൃദം പങ്കുവയക്കുകയാണ് ഇവര്‍. 35-ാം ദിവസം ഷോയില്‍ നിന്നും നവീന്‍ പുറത്തുപോയതിനു ശേഷമായിരുന്നു ബിഗ് ബോസിലേക്ക് വിനയും റിയാസും എത്തിയത്. ബിഗ് ബോസ്- ബിഗ് ബ്രദേഴ്സ്- ഫ്രണ്ട്സ് ഫോറെവര്‍’ എന്നാണ് ചിത്രത്തോടൊപ്പം റോണ്സണ് കുറിച്ചത്. കഴിഞ്ഞ ദിവസം ചങ്ങാതികള്‍ക്കായി റോണ്സണ് സമ്മാനിച്ച മനോഹരമായ ബ്രേസ്ലെറ്റും ആരാധക ശ്രദ്ധ നേടിയിരുന്നു.