മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയുടെ ഫസ്റ്റ്ലുക്ക് എത്തി. പഴുവൂര് റാണിയായ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷമാണ് ഐശ്വര്യ റായിയുടേത്.
2018ല്‍ റിലീസ് ചെയ്ത ഫന്നെ ഖാന് എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് പൊന്നിയന്‍ സെല്വന്. തമിഴില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷവും. 2010ല്‍ പുറത്തിങ്ങിയ എന്തിരന് ആണ് ഐശ്വര്യ അവസാനം അഭിനയിച്ച തമിഴ് സിനിമ.
പൊന്നിയന്‍ സെല്വന് 2022 സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ആദിത്യ കരികാലനായി എത്തുന്ന വിക്രമിന്റെയും വന്തിയ തേവന് എന്ന കാര്‍ത്തിയുടെയും കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുകള്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍.