റോഡുകളില്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും മറ്റും പൊലീസ് ക്രെയിനുപയോഗിച്ച് വലിച്ചു കൊണ്ട് പോകാറുണ്ട്.
ഇപ്പോഴിതാ നാഗ്പൂരില്‍ നിന്നും യാത്രക്കാരനുള്പ്പടെ സ്കൂട്ടര്‍ ടോവിംഗ് ട്രക്ക് ഉപയോഗിച്ച് ഉയര്‍ത്തിക്കൊണ്ട് പോകുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സദര്‍ ബസാറിലെ നോ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം. സ്കൂട്ടര്‍ ടോവിംഗ് ട്രക്ക് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുമ്ബോഴും യാത്രക്കാരന് ടെന്‍ഷനടിക്കാതെ സന്തോഷിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാനാവും. ഹം നാഗ്പൂര്‍കര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായാണ് ക്ലിപ്പ് ഓണ്‍ലൈനില്‍ വൈറലായത്.