മുംബൈയിലെ മാതുംഗയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 16 കാരനെ ചവിട്ടിക്കൊന്നു. കൂടെ താമസിക്കുന്ന 12 കാരനടക്കമുള്ള നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞു.
10 ദിവസം മുമ്ബ് മാത്രം ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ഹസ്വാന് രാജ്കുമാര് നിഷാദാണ് കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനസിക അസ്വസ്ഥതകളുള്ള രാജ്കുമാര് നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ പൊലീസാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. അനാഥനായ നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷി ഇല്ല.
മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് കൂടെയുള്ളവരെ പ്രകോപിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 12 വയസുകാരനടക്കമുള്ള നാലു പേര് നിഷാദിനെ ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നതിന്റെ സി.സി.ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 17 വയസിന് താഴെയുള്ളവരാണ് അക്രമികളുടെ കൂട്ടത്തിലെ മറ്റു മൂന്ന് പേര്.
ബോധരഹിതനായി കിടക്കുന്ന നിഷാദിനെ ചില്‍ഡ്രന്‍സ് ഹോം ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.