ടോവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഷറഫ് ഹംസയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന നിര്‍വ്വഹിച്ചത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിച്ചത്. ലുക്ക്മാന്‍, ചെമ്ബന്‍ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍.
ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം എല്ലാ തിയേറ്ററുകളിലും തന്നെ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 3.55 കോടി രൂപ കളക്ഷന്‍ കിട്ടിയെന്നാണ് അനലിസ്റ്റുകള്‍ നല്കുന്ന സൂചന. ടൊവിനോയുടെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണിത്. ആഗസ്റ്റ് 13ന് മാത്രം കേരളത്തിലെ വിവിധ തിയേറ്ററുകളിലായി 75 പ്രത്യേക നൈറ്റ് ഷോകളാണ് പ്രേക്ഷകര്‍ക്കായി നടത്തിയത്. വരും ദിനങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
മണവാളന് വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബീപാത്തുവായിട്ടാണ് കല്യാണി പ്രിയദര്ശന് എത്തുന്നത്.