മിത്രന് ജവഹര്‍ സംവിധാനം ചെയ്യുന്ന തിരുചിത്രമ്ബലത്തില് ധനുഷ് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് 18ന് പ്രദര്‍ശനത്തിന് എത്തും.
മുമ്ബ് യാരാടി നീ മോഹിനി, കുട്ടി, ഉത്തമപുത്രന് എന്നീ ചിത്രങ്ങള്‍ക്ക് ധനുഷിനൊപ്പം ഒന്നിച്ച മിത്രന് ജവഹര്‍ ആണ് തിരുചിത്രമ്ബലം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയെ കൂടാതെ നിത്യ മേനോന്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും നായികമാരായി എത്തുന്നു. പ്രകാശ് രാജ്, ഭാരതിരാജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം ഓം പ്രകാശും നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാക്കള്‍ ഇതുവരെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്.