കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു ഏറെക്കാലമായി അസുഖബാധിതയായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.
അഹമ്മദാബാദിലെ വസതിയില്‍ എത്തിച്ച മൃതദേഹം തല്‍ തേജ് സ്മശാനത്തില്‍ സംസ്കരിക്കും.
സഹോദരി രാജേശ്വരിയുടെ വിയോഗത്തെ തുടര്‍ന്ന് അമിത് ഷാ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി അമിത് ഷാ ഞായറാഴ്ച മുതല്‍ അഹമ്മദാബാദില്‍ ഉണ്ട്.
സഹോദരിയുടെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് ബനസ്കന്ത, ഗാന്ധിനഗര്‍ ജില്ലകളില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികള്‍ റദ്ദാക്കിയിരുന്നു.