പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2021-22 വര്‍ഷത്തെ സര്‍ക്കാര്‍ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പുതിയതായി കോളജ്/ കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 18 മുതല്‍ 19ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കുകയും ചെയ്യണം.
മുന്‍ അലോട്ട്മെന്റുകള്‍ വഴി സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും എന്‍.ഒ.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യണം. സ്പെഷ്യല്‍ അലോട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 20ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.