കോഴിക്കോട്: മരിച്ച വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.
താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.