MORE

    Vijay Deverakonda | ‘ലൈഗര്‍’ തിയേറ്ററില്‍ കണ്ട് നിരാശനായി വിജയ് ദേവരകൊണ്ട; ബോളിവുഡിലെ അരങ്ങേറ്റ ചിത്രം

    Date:

    വിജയ് ദേവരകൊണ്ടയുടെ (vijay deverakonda) ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗര്‍ (liger) തിയേറ്ററില്‍ കണ്ട് താരം നിരാശനാണെന്ന് (disappointed) റിപ്പോര്‍ട്ട്.

    ഇന്ത്യയിലുടനീളം വലിയ രീതിയില്‍ വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ പ്രമോഷന്‍ നടത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദിലെ (hyderabad) സുദര്‍ശന്‍ സിനിമയില്‍ ചിത്രം കണ്ടിറങ്ങിയ ശേഷം താരം അത്ര സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    വിജയ് ദേവരകൊണ്ടയുടെ പാന്‍-ഇന്ത്യ അരങ്ങേറ്റം അടയാളപ്പെടുത്തിയ ചിത്രമായ ലൈഗര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. എന്നാല്‍, ബോക്‌സ് ഓഫീസിലെ മോശം പ്രകടനം താരത്തെ അസ്വസ്ഥനാക്കിയതായി ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദില്‍ വെച്ച്‌ ലൈഗര്‍ കണ്ടതിനു ശേഷം വിജയ് ദേവരകൊണ്ട കരഞ്ഞുവെന്നാണ് ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകളുടെ പ്രതികരണവും താരത്തെ മാനസികമായി തളര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

    അടുത്തിടെ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ചാര്‍മി കൗര്‍ ബോളിവുഡിലെ ബോക്‌സ് ഓഫീസ് പരാജയങ്ങളെ കുറിച്ചും ഭയപ്പെടുത്തുന്ന അവസ്ഥയെ കുറിച്ചും പ്രതികരിച്ചിരുന്നു. ലൈഗറിന്റെ ഹിന്ദി പതിപ്പിന് വെള്ളിയാഴ്ച ലഭിച്ച കളക്ഷന്‍ വെറും 4.50 കോടി രൂപയാണ്. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ വ്യാഴാഴ്ച വളരെ കുറച്ച്‌ തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുള്ളൂ. 1.25 കോടി രൂപയാണ് വ്യാഴാഴ്ചത്തെ കളക്ഷന്‍.

    ‘വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആളുകള്‍ക്ക് ഒറ്റ ക്ലിക്കു കൊണ്ട് മികച്ച ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. മുഴുവന്‍ കുടുംബത്തിനും ടെലിവിഷനില്‍ ഏറ്റവും വലിയ ബജറ്റ് സിനിമകള്‍ കാണാന്‍ കഴിയും, നിങ്ങള്‍ അവരെ ആവേശം കൊള്ളിക്കാത്തിടത്തോളം അവര്‍ തിയേറ്ററുകളില്‍ വരില്ല,” ചാര്‍മി ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞു. ”എന്നാല്‍ ഓഗസ്റ്റില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ബിംബിസാര, സീതാ രാമം, കാര്‍ത്തികേയ 2 എന്നിവ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 150-170 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതേ രാജ്യത്ത് തന്നെയാണ് അതും സംഭവിച്ചത്. ഇത് ഭയാനകവും നാരാശാജനകവുമായ അവസ്ഥയാണ്,” ചാര്‍മി പറഞ്ഞു.

    പുരി കണക്‌ട്‌സും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

    വിജയ് ദേവരകൊണ്ടയുടെ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. വിജയ്, ജാന്‍വി കപൂര്‍, പൂജ ഹെഡ്ഗെ, നയന്‍ റോഷ് എന്നിവരാണ് ജനഗണമനയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇതൊരു മിലിട്ടറി ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. ചാര്‍മി കൗറും വാരിസുവിന്റെ സംവിധായകന്‍ വംശി പൈടിപ്പള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....