MORE

    വഞ്ചിയൂര്‍ വിഷ്ണു വധം: ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ വെറുതെ വിട്ടു

    Date:

    കൊച്ചി: വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു.ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. 13 പ്രതികളെയാണ് വെറുതെ വിട്ടത്

    2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും നല്‍കി കോടതി ശിക്ഷിച്ചിരുന്നു.

    രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി 

    രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ്. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ലന്നും കോടതി. കൊലപാതകങ്ങള്‍ അന്വോഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നു. ഡിവൈഎഫ്െഎ നേതാവ് വിഷ്പണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം .വിഷ്ണു വധ കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....