MORE

    തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

    Date:

    തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ബീച്ചുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
    വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്നും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

    മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടുകളിലേക്കുള്ള ജലപ്രവാഹം ഉയര്‍ന്നതിനാല്‍ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ചിമ്മിനി ഡാമിന്റെ ഷട്ടറുക 2.5 സെന്റീ മീറ്റര്‍കൂടി ഉയര്‍ത്തി. അണക്കെട്ടില്‍നിന്നുള്ള വെള്ളമൊഴുകുന്ന കുറുമാലിപ്പുഴയുടെ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള ഷോളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരടികൂടി ഉയര്‍ത്തി രണ്ടടിയാക്കിയതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, കുറുമാലിപ്പുഴ, മണലിപ്പുഴ, കരുവന്നൂര്‍പ്പുഴ ചാലക്കുടിപ്പുഴയുടെ വെറ്റിലപ്പാറ മേഖല എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടനിലയ്ക്കു താഴെയാണ്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....