മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. ബി.ജെ.പിയില്‍നിന്നും ശിവസേനയില്നിന്നുമുള്ള 14 പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ബി.ജെ.പിയില്‍നിന്ന് മുതിര്‍ന്ന നേതാക്കളായ സുധീര്‍ മുംഗാന്തിവര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണു വിവരം. ശിവസേനാ ഷിന്‍ഡെ പക്ഷത്തുനിന്ന് ഗുലാബ് രഘുനാഥ് പാട്ടീല്‍, സദ സര്‍വാങ്കര്‍, ദീപക് വസന്ത് കേസര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണു മുന്‍ഗണന.
ശിവസേനയിലെ ആഭ്യന്തരകലാപത്തിനൊടുവില് വിമതനേതാവ് ഏക്നാഥ് ഷിന്‍ഡെ ജൂണ്‍ 30-നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി. പിന്തുണയോടെ അധികാരമേറ്റ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും അധികാരമേറ്റു. മന്ത്രിസഭാ വികസനം നടന്നില്ലെന്ന പ്രതിപക്ഷ വിമര്ശനത്തിനുശേഷമാണു നീക്കങ്ങള്‍ വേഗത്തിലായത്.