MORE

    ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

    Date:

    തിരുവനന്തപുരം : പ്രതിഷേധങ്ങളെ തുടര്‍ന്ന് ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ തന്റെ അനുമതി ഇല്ലാതെ ഭക്ഷ്യവകുപ്പില്‍ നിയമിച്ചതിനെതിരെ ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ കളക്ടറായി നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ്സും മുസ്ലീം സംഘടനകളും പരസ്യമായി സമരം സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെ ഭരണകക്ഷിയില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശ്രീറാമിനെ ഇന്നലെ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് ശ്രീറാമിന് പുനര്‍നിയമനം നല്‍കിയത്. എന്നാല്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുമായോ വകുപ്പ് മന്ത്രിയുമായോ ഒരു ആലോചനയും നടത്താതെയാണ് ശ്രീറാം വെങ്കിട്ടരാമന് പുനര്‍ നിയമനം നല്‍കിയത്. തന്റെ വകുപ്പില്‍ താന്‍പോലും അറിയാതെ നടത്തിയ നിയമനത്തിലുള്ള പ്രതിഷേധമാണ് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. ആറ് മാസം മുന്‍പ് മാത്രമാണ് സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയായ അശോകന്‍ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായി ചുമതലയേറ്റത്. ഇതിന് മുന്‍പ് ആരോപണ വിധേയനായ ശിവശങ്കരനെയും സിപിഐയുടെ വകുപ്പായ കൃഷിവകുപ്പിലാണ് നിയമനം നല്‍കിയിരിക്കുന്നത്. തങ്ങളോട് ആലോചിക്കാതെ സിപിഐ യുടെ വകുപ്പുകളില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ എല്‍.ഡി.എഫ് ല്‍ പരാതി നല്‍കുവാന്‍ തയ്യാറെടുക്കുകയാണ് സിപിഐ. എറണാകുളം ജില്ലാ കളക്ടറായ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതിനുള്ള സൗകര്യത്തെ കരുതിയാണ് ഐ.എ.എസ്. തസ്തിക അല്ലാതിരുന്നിട്ടുകൂടി ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായി നിയമിച്ചത്. സസ്‌പെന്‍ഷനുശേഷം തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ നല്‍കിയതെല്ലാം സുപ്രധാന ചുമതലകളാണ്. സര്‍ക്കാര്‍ തലത്തിലും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലുമുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സ്വാധീനമാണ് പുതിയ നിയമനത്തിലൂടെ പുറത്തുവരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....