MORE

    സമരം ചെറിയ കളിയല്ല : ജീവനും ജീവിതവും തീരുന്ന തീക്കളി

    Date:

    തിരുവനന്തപുരം : യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് കെ. എം. മാണിക്കെതിരെ സമരം കൊടുമ്പിരികൊണ്ട കാലം ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ നാട്ടിലെല്ലാം മന്ത്രിയെ തടയുന്നു. അങ്ങനെ കോട്ടയത്തുവച്ച് കെ.എം. മാണിക്ക് നേരെ ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പോലീസ് ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്ക് പറ്റിയവരെല്ലാം പിന്നീട് കേസില്‍ പ്രതികളായി. ഇങ്ങനെ പ്രതിയായ ഒരു യുവാവിന് മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. കോടതിയിലാണ് ജോലി ലഭിച്ചത്. എന്നാല്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതുകൊണ്ട് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അനന്തമായി കേസ് നീണ്ടതോടെ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കി. രാഷ്ട്രീയ സമരത്തിന് ചാടി ഇറങ്ങുന്നവര്‍ അറിയുക നിങ്ങള്‍ പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചാല്‍ മാത്രം സമരമുഖത്തേക്ക് പോകുക. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം ദുരിതത്തിലാകും. കേരളത്തില്‍ ആയിരക്കണക്കിന് യുവാക്കളാണ് ഇത്തരത്തില്‍ കേസില്‍ കുടുങ്ങി വിദേശരാജ്യങ്ങളില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്നത്. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ചാര്‍ജ്ജ് ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ മിക്കതും എല്‍.ഡി.എഫ് ഗവണ്‍മെന്റ് പിന്‍വലിച്ചുവെങ്കിലും ഇപ്പോഴും പല കേസുകളും കോടതിയില്‍ നിലവിലുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്. ഭരണമാറ്റം ഉണ്ടാകാത്തതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ അവസ്ഥയും ഇതുതന്നെയാണ്. ജില്ലാ – സംസ്ഥാന ഭാരവാഹിത്വം വഹിക്കുന്ന പല ചെറുപ്പക്കാരുടെ പേരിലും പത്തിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. എസ്.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ഷോമിന്റെ പേരില്‍ തന്നെ ഏകദേശം 40-ലധികം കേസുകളാണുള്ളത്. ഇപ്പോള്‍ ഒരു കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ജയിലിനുള്ളിലാണ്. സോഷ്യല്‍ മീഡിയയില്‍ പേരെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പലരും ആവേശ സമരങ്ങള്‍ക്ക് ഇറങ്ങുന്നത്. പോലീസിനെ ആക്രമിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണ്‌പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പൊതുമുതലിന് പോലീസ് നിശ്ചയിക്കുന്ന തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ഇത്തരം കേസുകള്‍ക്ക് ജാമ്യം ലഭിക്കൂ. സംഭവം നടന്ന് വര്‍ഷങ്ങള്‍ കോടതിവരാന്തയില്‍ കയറി ഇറങ്ങിയാല്‍ മാത്രമേ വിധി വരുകയുള്ളൂ. ആ സമയം രാഷ്ട്രീയ പാര്‍ട്ടികള്‍ എത്ര പേരെ സഹായിക്കാന്‍ ഉണ്ടാകും എന്നത് മറ്റൊരു ചോദ്യമാണ്. സമരത്തിനിറങ്ങുമ്പോള്‍ പോലീസിന്റെ കൈയ്യില്‍ നിന്ന് ഏല്‍ക്കുന്ന മര്‍ദ്ദനം പലരെയും ജീവിതകാലം മുഴുവന്‍ രോഗികള്‍ ആക്കുന്നുണ്ട്. പണ്ട് തിരുവനന്തപുരം ലോ-കോളേജ് സമരത്തോട് അനുബന്ധിച്ച് ബി.ജെ.പി. നടത്തിയ സമരത്തില്‍ ബി.ജെ.പിയുടെ ഒരു സംസ്ഥാന നേതാവിന് പോലീസ് മര്‍ദ്ദനത്തില്‍ ഒരു കണ്ണ് നഷ്ടപ്പെടുകയുണ്ടായി. ലാത്തിയടിയില്‍ തലക്ക് ഗുരുതര പരിക്ക് പറ്റിയവര്‍ പിന്നീട് നിത്യരോഗികളായി മാറുകയാണ്. ശബരിമല പ്രക്ഷോഭ കാലത്തെ സമരത്തില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ കോടതി കയറുകയാണ്. ഈ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പോലീസ് ചേര്‍ത്തിരിക്കുന്നതിനാല്‍ ഈ കേസുകള്‍ ഒന്നും പിന്‍വലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസമായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ നിരവധി പേരാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. പല പ്രവര്‍ത്തകര്‍ക്കും പോലീസ് മര്‍ദ്ദനത്തില്‍ പരിക്കുപറ്റി ചികിത്സയിലാണ്. സമരത്തിന് ആളെ കിട്ടാന്‍ പ്രയാസമാണെന്ന സത്യം മനസ്സിലാക്കി യുഡി.എഫ് സമരം അവസാനിപ്പിക്കുകയാണ്. ഈ വിഷയത്തില്‍ വലിയ ഒരു സമരം നടത്താന്‍ ബി.ജെ.പിക്ക് കഴിയാത്തതും ആളെ കിട്ടാത്തതുകൊണ്ടുതന്നെ. സമരത്തിന്റെ ആവേശം കേട്ട് ചാടിയിറങ്ങുന്നവര്‍ അറിയുക സമരം ഒരു ചെറിയ കളിയല്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....