MORE

    സിനിമയുടെ പരസ്യത്തെ ആ നിലയില്‍ കാണണം; മന്ത്രി റിയാസ്

    Date:

    തിരുവനന്തപുരം: റോഡിലെ കുഴികള്‍ എന്നത് കേരളം ഉണ്ടായ അന്ന് മുതലുള്ള പ്രശ്നമാണെന്നും അതിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതിന് എല്ലാവരും തയ്യാറാകേണ്ടതാണ്. സര്‍ക്കാര്‍ എല്ലാ നിലയിലും പ്രശ്നത്തില്‍ ഇടപെടുന്നുണ്ട് എന്ന അഭിപ്രായം പൊതുവേ ജനങ്ങളിലുണ്ട്. പൊതുമരാമത്ത് വകുപ്പ് അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. ക്രിയാത്മകമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും വരും. അത് സ്വാഭാവികമാണ്. ഇതൊരു സിനിമയുടെ പരസ്യമായി കണ്ടാല്‍മതി. സമൂഹമാധ്യമങ്ങളില്‍ എന്തുകൊണ്ട് അങ്ങനെയൊരു അഭിപ്രായം ഉണ്ടാകുന്നു എന്ന് അറിയില്ല. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ കാണണം. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. സമൂഹമാധ്യമങ്ങള്‍വഴി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതെല്ലാം നാടിന്റെ നന്മയ്ക്കുള്ള കാര്യങ്ങളാണ്.

    എണ്‍പതുകളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ ഇറങ്ങിയിരുന്നു. അതില്‍ റോഡ് റോളര്‍ ഇപ്പൊ ശരിയാക്കിത്തരം എന്ന ഡയലോഗ് എല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതുപോലെതന്നെ എടുത്താല്‍മതി ഇതും. ജനങ്ങളുടെ താല്‍പര്യം കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്. അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റേയും അഭിപ്രായം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ ഡ്രൈനേജ് സംവിധാനം സംസ്ഥാനത്ത് വേണം. എങ്കില്‍ മാത്രമേ റോഡുകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. റോഡില്‍ ചെലവഴിക്കേണ്ട തുക മുഴുവന്‍ ചെലവഴിക്കാതെ പോകുന്ന സാഹചര്യമുണ്ട്. അത് വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ്. അതിന് കോക്കസ് ഉണ്ടാകുന്നു. അതിനോട് സന്ധിചെയ്യുന്നവരാണ് പിഡബ്ല്യുഡി എന്ന് ആരും പറയില്ല. അതിനോടുള്ള ശക്തമായ സര്‍ക്കാര്‍ നിലപാട്‌ തുടരുമെന്നും മന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....