MORE

    മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്തില്ല; അണുബാധ മൂലം യുവതിയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് അറസ്റ്റില്‍

    Date:

    ആറന്മുള: മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാതെ രണ്ടു മാസം കഴിഞ്ഞ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

    മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) ആണ് അറസ്റ്റിലായത്. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29) ആണ് മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാത്തതിന് തുടര്‍ന്ന് ദാരുണമായി മരണപ്പെട്ടത്. അനിതയുടെ ഭര്‍ത്താവായ ജ്യോതിഷിനെതിരെ സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.

    സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മൂന്നുവര്‍ഷം മുമ്ബാണ് ജ്യോതിഷ് അനിതയെ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. അനിതയുടെ വീട്ടില്‍ത്തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിനുശേഷം ജോലിക്കൊന്നും പോയിരുന്നില്ല. അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിതം. ഇതിനിടയില്‍ കുട്ടിയുണ്ടായെങ്കിലും അമ്മയ്്ക്കും കുഞ്ഞിനും ചെലവിനും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നുതന്നെ വീണ്ടും ഗര്‍ഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഇയാള്‍ അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു.

    ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍കിടന്നു.

    അണുബാധ കാരണം അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28-ന് മരിച്ചു. ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ചികില്‍സയ്ക്കായി പലരുടെ പക്കല്‍നിന്നും പണംവാങ്ങിയിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ചെലവിട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....