MORE

    PM Modi | രാജ്യത്തെ പണപ്പെരുപ്പം വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

    Date:

    ജാംനഗര്‍: (www.kvartha.com) രാജ്യത്തെ പണപ്പെരുപ്പം വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.’വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍, പണപ്പെരുപ്പം വളരെ കുറവാണ്, ഉദാഹരണത്തിന് ബ്രിടീഷുകാര്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിക്കുന്നു, അമേരികക്കാര്‍ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നു, പലിശനിരക്ക് വളരെ ഉയര്‍ന്നതാണ്. ആ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍, രാജ്യത്തിന്റെ പണപ്പെരുപ്പം കുറവാണ്, കാരണം നമ്മുടെ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ വളരെ ഊര്‍ജസ്വലമാണ്’, ഗുജറാതിലെ ജാംനഗറില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

    1,448 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ജില്ലയില്‍ പ്രധാനമന്ത്രി തറക്കല്ലിടുകയും നാടിന് സമര്‍പിക്കുകയും ചെയ്തു. മുന്‍ ജഡേജ രാജവംശം സമൂഹത്തിനും രാജ്യത്തിനും നല്‍കിയ സേവനങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു, രണ്ടാം ലോകമഹായുദ്ധസമയത്ത് അന്നത്തെ ഭരണാധികാരി ദിഗ്‌വിജയ്‌സിംഗ് ജഡേജ പോളിഷ് കുട്ടികള്‍ക്ക് അഭയം നല്‍കിയതെങ്ങനെയെന്ന് മോഡി ചൂണ്ടിക്കാട്ടി.

    കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ഇരട്ട എന്‍ജിന്‍ സര്‍കാര്‍ സംസ്ഥാനത്തിന്റെ വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിനായി തുടര്‍ചയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....