ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ നീരജ് ചോപ്രക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി. 88.13 മീറ്റര്‍ മറികടന്നാണ് നേട്ടം.
2003ല്‍ പാരീസില്‍ നടന്ന ലോക മീറ്റില്‍ അഞ്ജുബോബി ജോര്‍ജ് ലോങ്ജമ്പില്‍ വെങ്കലം നേടിയശേഷമുള്ള ആദ്യ മെഡലാണ്. ഗ്രെനഡയുടെ ലോക ചാമ്പ്യന്‍ ആന്ഡേഴ്സണ് പീറ്റേഴ്സ് 90.54 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ചെക്ക് താരം ജാക്കൂബ് വാഡില്‍ജക് 88.09 മീറ്റര്‍ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി. നീരജിന്റെ ആദ്യ ത്രോ ഫൗളായി. പിന്നീട് 82.39 മീറ്റര്‍, 86.37, 88.13മീറ്റര്‍ എറിഞ്ഞു. അവസാന രണ്ട് ത്രോയും ഫൗളായി.