ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചാണ് സിസോദിയയുടെ ട്വീറ്റ്.
”നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോള്‍ നിങ്ങള്‍ മനീഷ് സിസോദിയയെ കാണാനില്ലെന്നും പറഞ്ഞ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുന്നു. ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നുണ്ട്. നിങ്ങള്‍ക്കെന്നെ കണ്ടെത്താനായില്ലേ?” മനീഷ് സിസോദിയ ട്വീറ്റില്‍ ചോദിച്ചു.