മുംബൈ : മഹാരാഷ്ട്രയില്‍ 55 ശിവസേന എംഎല്‍എമാരില്‍ 53 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടറി.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിലെ 39 പേര്‍ക്കും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 പേര്‍ക്കുമാണ് ഷോകോസ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും ഇരുപക്ഷവും പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്ന് ആരോപണം ഉയര്‍ത്തിയാണ് നോട്ടീസ്.
കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യരാക്കുന്ന ചട്ടങ്ങള്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം. ജൂലൈ 3,4 തീയ്യതികളിലായാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പും നടന്നത്. വിശ്വാസവോട്ടെടുപ്പിന് ഒരു ദിവസം മുമ്ബാണ് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍, ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് താക്കറെ പക്ഷത്തെ സുനില്‍ പ്രഭുവിനെ നീക്കി ഭരത് ഗൊഗാവാലയെ ശിവസേനയുടെ ചീഫ് വിപ്പായി അംഗീകരിച്ചത്.