MORE

    ലങ്കയില്‍ ആക്റ്റിങ് പ്രസിഡന്റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ

    Date:

    കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആക്റ്റിങ് പ്രസിഡന്റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ .

    രാജിവയ്ക്കാതെ പ്രസിഡന്റ് ഗൊതബയ രാജ്പക്‌സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്.

    ജൂലൈ 13ന് രാജിവയ്ക്കുമെന്ന പ്രഖ്യാപനം പാലിക്കാതെ രാജ്യവിട്ട ഗൊതബയ രാജ്പക്‌സെ രാഷ്ട്രീയാഭയം തേടി മാലദ്വീപില്‍ തുടരുമ്പോോള്‍ ശ്രീലങ്കയില്‍ വന്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടരുകയാണ്. രാജ്യം മുഴുവന്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥയും സ്വന്തം വസതിക്ക് ചുറ്റും കര്‍ഫ്യൂവും പ്രഖ്യാപിച്ച് പ്രക്ഷോഭകരെ നേരിടാന്‍ തീരുമാനിച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആക്റ്റിങ് പ്രസിഡന്റായും സ്വയം അവരോധിച്ചു.

    സ്വന്തം ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം ശ്രീലങ്കന്‍ വ്യോമസേനാ വിമാനത്തില്‍ രാജ്യം വിട്ട ഗൊതബയ രാജ്പക്‌സെ മാലദ്വീപില്‍ തുടരുകയാണ്. രാവിലെ ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് മാലി വിമാനത്താവളത്തില്‍ എത്തിയ ഗൊതബയക്ക് മാലദ്വീപ് രാഷ്ട്രീയാഭയം നല്‍കിയില്ലെങ്കില്‍ മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യത്തേക്ക് കടന്നേക്കും. ഗൊതബയയുടെ സഹോദരനും മുന്‍ ധനമന്ത്രിയുമായ ബേസില്‍ രാജ്പക്‌സെയും ശ്രീലങ്ക വിട്ട് അമേരിക്കയിലേക്ക് കടന്നതായാണ് സൂചന.

    എന്നാല്‍, നേരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച വിക്രമസിംഗെയുടെ രാജിക്കായി ഓഫീസും ഔദ്യോഗികവസതിയും വളഞ്ഞ് സമരം കടുപ്പിക്കുകയാണ് പ്രക്ഷോഭകര്‍. ജീവിതം ദുഃസഹമാക്കിയ ഭരണകൂടത്തിന്റെ അടിയന്തരാവസ്ഥയെന്ന പുതിയ അടവില്‍ കുടുങ്ങില്ലെന്നാണ് പ്രക്ഷോഭകരുടെ പ്രഖ്യാപനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....