MORE

    കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

    Date:

    മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ ഐഎക്സ് 716 വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് പൂക്കയില്‍ എന്നയാളില്‍ നിന്നും 44.93 ലക്ഷം രൂപ വിലമതിക്കുന്ന 871 ഗ്രാം സ്വര്‍ണം പിടികൂടിയത്.

    ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ കാര്‍ട്ടണ്‍ ബോക്‌സിനുള്ളില്‍ നേര്‍ത്ത കാര്‍ഡ്ബോര്‍ഡ് ഷീറ്റില്‍ ഒട്ടിച്ച് സംയുക്ത രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.

    അഞ്ചു കനം കുറഞ്ഞ കാര്‍ഡ്ബോര്‍ഡ് ഷീറ്റുകളുടെ ആകെ ഭാരം 1318 ഗ്രാം ആയിരുന്നു, അതില്‍ 871 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.44,92,618/രൂപയാണ് സ്വര്‍ണത്തിന്റെ വിപണിമൂല്യം. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ എന്‍.സി.പ്രശാന്ത്, ബിന്ദു.കെ, ഇന്‍സ്പെക്ടര്‍മാര്‍മാരായ
    നിവേദിത, ജിനേഷ്, ദീപക്, രാജീവ്.എന്‍, രാംലാല്‍, ഓഫീസ് അസിസ്റ്റന്റ് ലിനീഷ്.പി.വി.പ്രീഷ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണം കടത്തുന്നതിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.കഴിഞ്ഞ രണ്ടുമാസത്തിനിടെ കോടികളുടെ സ്വര്‍ണക്കടത്താണ് കണ്ണൂര്‍ രാജ്യാന്തരവിമാനത്തവളത്തില്‍ നിന്നും കടത്തവേ കസ്റ്റംസ് പിടികൂടിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....