MORE

    Instagram | പോസ്റ്റ് ഇഷ്ടമല്ലെങ്കില്‍ ‘നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്’ നല്‍കാം; ഇന്‍സ്റ്റ പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു, അറിയാം

    Date:

    ന്യൂഡെല്‍ഹി: () ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു. ഇനി നമുക്ക് താല്‍പര്യമില്ലാത്ത നിരവധി പോസ്റ്റുകള്‍ ഒഴിവാക്കാം.

    ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീചര്‍ അവതരിപ്പിക്കാനുള്ള ശ്രമവുമായി ഡവലപര്‍മാര്‍ എത്തിയിരിക്കുകയാണ്.

    ഇന്‍സ്റ്റയിലെ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ‘നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്’ നല്‍കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാവും. സമാനമായ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റ പാടെ അവഗണിക്കുകയും ചെയ്യും. പിന്നിട് അവയൊന്നും കാണിക്കില്ല.

    ഈ ഫീചര്‍ വരുന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ നാം കാണുന്ന ഉള്ളടക്കങ്ങളില്‍ താല്‍പര്യമില്ലാത്തവ ഒഴിവാക്കാനാകും. കൂടാതെ പോസ്റ്റുകള്‍ വളരെ കൃത്യമായി ഫില്‍റ്റര്‍ ചെയ്തെടുക്കാനും പുതിയ ഫീച്ചറുകളിലൂടെ സഹായിക്കും. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍സ്റ്റ പുതിയ അപ്‌ഡേറ്റുകളുമായി രംഗത്ത് എത്തുന്നത്.

    സജസ്റ്റഡ് പോസ്റ്റുകള്‍ 30 ദിവസം വരെ കാണിക്കാതിരിക്കുന്നതിനുള്ള ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. സ്നൂസ് ഓപ്ഷന്‍ എന്നാണിത് അറിയപ്പെടുന്നത്. നമ്മുടെ ടൈംലൈനില്‍ നിന്ന് സജസ്റ്റഡ് പോസ്റ്റുകള്‍ മറച്ചുവയ്ക്കാനും കഴിയും. ഇതിനായി X ഐകന്‍ അവതരിപ്പിക്കാനും ഇന്‍സ്റ്റഗ്രാമിന് പ്ലാനുണ്ട്.

    പോസ്റ്റുകളുടെ ക്യാപ്ഷനുകളിലെ കീവേഡുകള്‍, ഇമോജികള്‍, വാക്യങ്ങള്‍, ഹാഷ് ടാഗുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ക്കായി അതിനുള്ള സൗകര്യവും ജോലികളും ഇന്‍സ്റ്റ നടത്തുന്നുണ്ട്.

    ഉപഭോക്താക്കളിലേക്ക് ഫേവറൈറ്റ് ലിസ്റ്റിലേക്ക് ചേര്‍ക്കാവുന്ന അകൗണ്ടുകളില്‍ നിന്നുളള പോസ്റ്റുകളും കൂടുതലായി ഫീഡില്‍ ചേര്‍ക്കും. ഇതിന് സമയക്രമം ഉണ്ടായിരിക്കും. ഇന്‍സ്റ്റയില്‍ കൂടുതല്‍ റീല്‍സാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. കൂടാതെ അടുത്തിടെ പുതിയ മാറ്റവും പിന്‍വലിച്ചിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....