MORE

    ഇടുക്കി അണക്കെട്ട് തുറന്നു, ഒഴുക്കിവിടുന്നത് സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം

    Date:

    തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10ന് ഡാമിന്റെ വി3 ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനയടി (50,000 ലിറ്റര്‍) വെള്ളമാണ് ഒഴുക്കി വിടുന്നത്.

    ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്.

    അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തുന്നതിന് അഞ്ച് മിനിട്ട് മുമ്ബ് 9.55ന് ആദ്യ സൈറണ്‍ മുഴങ്ങി. തുടര്‍ന്ന് രണ്ട് മിനിട്ടിന് ശേഷം രണ്ടാമത്തെ സൈറണും ഒരു മിനിട്ടിന് ശേഷം മൂന്നാമത്തെ സൈറണും മുഴങ്ങി. രണ്ട് മിനിട്ടിന് ശേഷം കൃത്യം 10 മണിക്ക് തന്നെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി.

    വെള്ളം ആദ്യമെത്തുക ചെറുതോണിപ്പുഴയിലും തുടര്‍ന്ന് കരിമ്ബന്‍ ചപ്പാത്തിലൂടെ ലോവര്‍പെരിയാര്‍ അണക്കെട്ടിലുമാണ്. ഇവിടെ നിന്ന് ഭൂതത്താന്‍കെട്ട് ഡാമിലൂടെ മലയാറ്റൂര്‍, കാലടി, ആലുവവഴി വരാപ്പുഴ കായലിലെത്തും.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....