അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കാനും കാര്യക്ഷമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ഗൂഗിള്‍ പുതിയ അപ്ഡേറ്റുകള് പ്രഖ്യാപിച്ചു.
ക്രോംബുക്ക്സ്, ഗൂഗിള്‍ ക്ലാസ്സ് റൂം, ഗൂഗിള്‍ മീറ്റ് എന്നിവയിലാണ് പുതിയ അപ്ഡേറ്റുകള് പ്രഖ്യാപിച്ചത്.
പുതിയ അപ്ഡേഷന് അനുസരിച്ച് ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് ഒരു മീറ്റ് കോളില്‍ ഒരേ സമയം 4 വിദ്യാര്‍ഥികളെ കാണാന്‍ സാധിക്കും. കൂടാതെ, മീറ്റ് കോളുകള്‍ ഗൂഗിള്‍ ഡോക്കിലേക്ക് നേരിട്ട് ട്രാന്‍സ്ക്രൈബ് ചെയ്യാന്‍ സാധിക്കും.
പഠനം എളുപ്പത്തിലാക്കാന്‍ ലൈവ് സ്ട്രീമിംഗ് സംവിധാനവും കൊടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്ക്രീന്‍കാസ്റ്റ് ആപ്പ് പോലുള്ള പുതിയ സവിശേഷതകള്‍ കമ്ബനി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സ്ക്രീന്‍കാസ്റ്റ് സംവിധാനം ക്ലാസിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ട്രിം ചെയ്യാനും സഹായിക്കും.