MORE

    കന്നിയോട്ടം തന്നെ താളംതെറ്റി തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍

    Date:

    കുറ്റിപ്പുറം: രണ്ടുവര്‍ഷത്തിനുശേഷം തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ഓടിത്തുടങ്ങിയപ്പോള്‍ കന്നിയോട്ടം തന്നെ താളംതെറ്റി.

    കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്കും എറണാകുളം ഇന്റര്‍സിറ്റിക്കും ഇടയില്‍ സമയക്രമമായതാണ് വിനയായത്. കുറ്റിപ്പുറത്ത് രാവിലെ 8.09ന് എത്തേണ്ട ട്രെയിന്‍ 45 മിനിറ്റ് വൈകിയാണ് എത്തിയത്. പള്ളിപ്പുറം സ്റ്റേഷനില്‍ രണ്ട് ട്രെയിനിനുവേണ്ടി 40 മിനിറ്റ് പിടിച്ചിട്ടു. ട്രെയിന്‍ കോഴിക്കോട് എത്തിയത് 10.25നാണ്. ഇത് സ്ഥിരം യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ പ്രയാസമായി.

    തൃശൂര്‍-കണ്ണൂര്‍ ട്രെയിന്‍ പുറപ്പെടുന്ന പഴയ സമയമായ രാവിലെ 5.50ല്‍നിന്ന് മാറ്റി 6.35 ആക്കി നിശ്ചയിച്ചതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു. മുമ്ബ് കുറ്റിപ്പുറത്തുനിന്ന് 7.35ന് പുറപ്പെട്ടിരുന്നു. സമയക്രമം അട്ടിമറിച്ചത് യാത്രക്കാരോടുള്ള അവജ്ഞയുടെ ഭാഗമാണെന്നാണ് ആക്ഷേപം. നിലവില്‍ ഷൊര്‍ണൂരില്‍ നിന്നുള്ള മെമുവും നിലമ്പൂര്‍ പാസഞ്ചറും പുതിയ സമയക്രമത്തിലെ അപാകത കാരണം സ്ഥിരം യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത രീതിയിലും കണക്ഷന്‍ ട്രെയിന്‍ കിട്ടാത്ത അവസ്ഥയിലുമാണ്.

    പാസഞ്ചര്‍ ട്രെയിനില്‍ ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്തവര്‍ ഇരട്ടി തുക നല്‍കി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. പാസഞ്ചര്‍ ട്രെയിനില്‍ കോഴിക്കോട്ടുനിന്ന് കുറ്റിപ്പുറം വരെ 15 രൂപ ഉള്ളപ്പോള്‍ എക്‌സ്പ്രസില്‍ 35 രൂപയാണ്. യാത്രക്കാരോട് ചെയ്യുന്ന നീതികേട് അവസാനിപ്പിച്ച് പഴയ സമയക്രമം കൊണ്ടുവരണമെന്ന് കുറ്റിപ്പുറം റെയില്‍വേ ആക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....