MORE

    ബി ഫോര്‍ ‘ബൊളിറ്റിക്‌സ്’; ഫിഫ ലോകകപ്പിലെ രാഷ്ട്രീയ ഗ്രൂപ്പ്

    Date:

    2022 ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനായുള്ള ഗ്രൂപ്പുകള്‍ തീരുമാനമായപ്പോള്‍, ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു ഗ്രൂപ്പാണ് B ഗ്രൂപ്പ്.

    ഇതിലെ ടീമുകളുടെ പേരുകള്‍ അറിയുമ്ബോള്‍ ആരായാലും ഒന്ന് ചിരിച്ചു പോകും. ഇംഗ്ലണ്ട്, യുഎസ്, ഇറാന്‍, വെയില്‍സ് എന്നീ ടീമുകളാണ് B ഗ്രൂപ്പില്‍ ഉള്ളത്.

    ഒറ്റ നോട്ടത്തില്‍ തന്നെ ഈ ഗ്രൂപ്പിലെ രാഷ്ട്രീയം ആളുകള്‍ ശ്രദ്ധിക്കുമെങ്കിലും, കാണാപ്പുറത്തുള്ള ചില കണക്കുകളും ഇതിലെ ടീമുകള്‍ തമ്മിലുണ്ട്.

    ഇറാന്‍-യുഎസ് രാഷ്ട്രീയമാണ് തെളിഞ്ഞു കാണുന്നത് എന്നത് കൊണ്ട് തന്നെ ഇവര്‍ തമ്മില്‍ നവംബര്‍ 30ന് നടക്കുന്ന കളി ആഗോള തലത്തില്‍ ആളുകള്‍ ശ്രദ്ധിക്കും. ഖത്തറില്‍ വച്ചു നടക്കുന്നത് കൊണ്ട് സ്വാഭാവികമായും ക്രൗഡ് സപ്പോര്‍ട്ട് ഇറാനായിരിക്കും. പക്ഷെ, സ്റ്റേഡിയം നിറയ്ക്കാനായി അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്ന കാണികള്‍ യുഎസിനൊപ്പമാകും. ഇതിന് മുമ്ബ് 98ലെ ഫ്രാന്‍സ് ഫിഫ ലോകകപ്പില്‍ ഈ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇറാനായിരുന്നു.

    യുഎസ് ടീം അന്നത്തേതില്‍ നിന്നൊക്കെ ഒരു പാട് മെച്ചപ്പെട്ടിട്ടുണ്ട്, അതിനാല്‍ കളി പൂരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. 2020ല്‍ ഇരു ടീമുകള്‍ തമ്മില്‍ നടന്ന ഫ്രന്‍ഡ്ലി മാച്ച്‌ സമനിലയിലാണ് കലാശിച്ചത്. ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും ആവേശകരമായ കളിയാകും ഇത്. ഫുട്ബാളിനെക്കാള്‍, ഗ്രൗണ്ടിന് പുറത്തെ രാഷ്ട്രീയമാകും കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. അതിനാല്‍ തന്നെ ഈ കളിയില്‍ ഒരു തോല്‍വി ഇരു രാജ്യങ്ങള്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല.

    ഇറാനും മറ്റ് രണ്ട് ടീമുകളും തമ്മിലും ഏതാണ്ട് ഇതേ രീതിയിലാകും കളി നടക്കുക. പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുളള ചരിത്രം അത്ര നിസ്സാരമല്ലല്ലോ.

    ഇതിനിടയില്‍ ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പോരാണ് വെയില്‍സും ഇംഗ്ലണ്ടും തമ്മില്‍. അടുത്ത കാലത്ത് തമ്മില്‍ കളിച്ചപ്പോഴെല്ലാം മുന്‍കൈ 3 ലയണ്‍സിനായിരുന്നെങ്കിലും, വെയില്‍സ് അത്ര മോശമൊന്നുമല്ല. ഇംഗ്ലണ്ടിനെ അവര്‍ നല്ല രീതിയില്‍ തന്നെ മുട്ടുകുത്തിച്ച ചരിത്രം ഉണ്ട്. അവര്‍ തമ്മില്‍ ക്രിക്കറ്റിലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരം പോലെ ഒരു മത്സര അന്തര്‍ധാരയുണ്ട്.

    അയല്‍ക്കാരായ, ചരിത്രവും, സംസ്കാരവും, ഭാഷയും ഒന്നായ ഈ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരവും കടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ തമ്മിലുള്ള ഫുട്ബോള്‍ ചരിത്രവും, രാഷ്ട്രീയവും അറിയിന്നവര്‍ക്ക് അതില്‍ അത്ഭുതം തോന്നില്ല.

    യുഎസ് ഇംഗ്ലണ്ട് മത്സരവും ആവേശകരമാകും. പിതാവും, പുത്രനും, ഫുട്ബോളും ലൈനിലാകും ഇവര്‍ തമ്മിലുള്ള കളികള്‍. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ യുഎസ് എല്ലാ അടവുകളും പുറത്തെടുക്കും, അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതേ സമയം ഒരു തോല്‍വി ഇംഗ്ലണ്ടിനെ സംബന്ധിച്ചു ദേശീയ ദുരന്തത്തില്‍ കുറഞ്ഞ ഒന്നാകില്ല.

    രാഷ്ട്രീയ ശ്രദ്ധ നേടുന്ന ഈ കളികള്‍ ഫുട്‌ബോളിന് ഗുണകരമായി ഭവിക്കട്ടെ എന്നു നമുക്ക് ആശിക്കാം. ഈ ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് ഇംഗ്ലണ്ട് കടക്കും എന്ന് വിദഗ്ധര്‍ തറപ്പിച്ചു പറയുമ്ബോഴും, രണ്ടാമത്തെ ടീം ഏതാകും എന്ന കാര്യത്തില്‍ ഒരു പ്രവചനം നടത്താന്‍ ആരും തയ്യാറല്ല!

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....