MORE

    ‘ഞാനൊന്ന് അപേക്ഷിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ആവാമായിരുന്നു; ഫഡ്‌നാവിസ്

    Date:

    മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം ഏക്‌നാഥ് ഷിന്‍ഡെക്ക് നല്‍കിയതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

    താനൊന്ന് അപേക്ഷിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ എത്താന്‍ സാധിക്കുമായിരുന്നുവെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

    മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഉപമുഖ്യമന്ത്രിപദം സ്വീകരിച്ചത്. പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത്. അത് തന്റെ നിര്‍ദേശമായിരുന്നു. താനില്ലെങ്കില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാവില്ലെന്ന് പറഞ്ഞതിനാലാണ് ഉപമുഖ്യമന്ത്രിപദം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

    മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാറിനെ വീഴ്ത്തിയാണ് ബി.ജെ.പിയും ശിവസേന വിമതന്‍മാരും ചേര്‍ന്ന് അധികാരം പിടിച്ചത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 40ഓളം എം.എല്‍.എമാര്‍ കൂറുമാറിയതോടെയാണ് മഹാ വികാസ് അഘാഡി അധികാരത്തില്‍ നിന്നും പുറത്തായത്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....