തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളില്‍ എന്ത് തുടര്‍രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഐഎം തീരുമാനിച്ചേക്കും. മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നല്കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്, മുഖ്യമന്ത്രിയുടെ ഗണ്മാന്, പേഴ്സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്