MORE

    ഭരണഘടനയെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യത്ത് നില്‍ക്കാന്‍ അധികാരമില്ല : കെ സുധാകരന്‍

    Date:

    തിരുവനന്തപുരം: ഭരണഘടനയെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യത്ത് നില്‍ക്കാന്‍ അധികാരമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

    ഭരണഘടനയെ ചോദ്യം ചെയ്തതിലൂടെ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് സജി ചെറിയാന്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു.

    ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് കൂട്ടരാണ് ആര്‍.എസ്.എസും സി.പി.എമ്മും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ പോലും അവര്‍ അംഗീകരിച്ചത് ഈയടുത്താണ്. മന്ത്രി സ്വയം രാജിവെക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുധാകരന്‍ പറഞ്ഞു.

    കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അല്ല ഇന്ത്യന്‍ ഭരണഘടനയെ ആണ് രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുന്നത്. സി.പി.എം കേരളത്തില്‍ നടത്തുന്ന കൊള്ളരുതായ്മകളൊന്നും നടപ്പിലാവാത്തത് ഭരണഘടനയുള്ളത് കൊണ്ടാണ്. ഭരണഘടനയെ അംഗീകരിക്കാത്തവര്‍ എന്തിന് ഇന്ത്യയില്‍ നില്‍ക്കുന്നൂവെന്നും സുധാകരന്‍ ചോദിച്ചു.

    ഭരിക്കുന്ന പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ രാജിവെക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

    അതേസമയം, മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറെ നേരിട്ടു കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണ് ബിജെപി. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വൈകിട്ട് ഗവര്‍ണറെ കാണും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....