ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പര്‍താരവും എന്‍ടിആറിന്റെ മകനുമായ ജൂനിയര്‍ എന്‍ടിആറിനെ സന്ദര്‍ശിച്ച് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ.
തെലങ്കാനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ജൂനിയര്‍ എന്‍ടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.
തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി താരത്തെ വിശേഷിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.