MORE

    ബി.ജെ.പി അദ്ധ്യക്ഷപദവിയില്‍ നിന്ന് സുരേന്ദ്രനെ നീക്കുമെന്ന് സൂചന: സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി. കേന്ദ്ര നേതൃത്വം

    Date:

    തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പദവിയില്‍ നിന്ന് നീക്കുന്നതുള്‍പ്പെടെ സജീവ അഴിച്ച് പണിക്ക് കേന്ദ്രനേതൃത്വം നീങ്ങുന്നതായി സൂചന. സമീപ കാലങ്ങളിലെ ബി.ജെ.പിയുടെ കേരളത്തിലെ ദയനീയ പ്രകടനമാണ് നേതൃത്വത്തില്‍ അഴിച്ച് പണി നടത്തുവാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. സംസ്ഥാന ബി.ജെ.പിയിലെ കടുത്ത ഗ്രൂപ്പ് പോരിനവസാനമാണ് കെ. സുരേന്ദ്രന്‍ ബി.ജെ.പി അദ്ധ്യക്ഷ പദവിയില്‍ എത്തിയത്. കൃഷ്ണദാസ്, എം.റ്റി.രമേശ്, തുടങ്ങിയവര്‍ എല്ലാം സുരേന്ദ്രവിരുദ്ധപക്ഷമാണെങ്കിലും പരസ്യമായ വിമര്‍ശനത്തിന് അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റ് പദവിയില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച് ഇതുവരെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിട്ടില്ല. മാത്രമല്ല, പാലക്കാട് കേന്ദ്രീകരിച്ച് അവര്‍ മറ്റൊരു സംഘ ഗ്രൂപ്പ് തന്നെ രൂപീകരിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനോട് വിശദീകരണം തേടിയതായാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്താന്‍ അനുകൂല സാഹചര്യം ഉണ്ടെങ്കിലും നേതാക്കളുടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആണ് പാര്‍ട്ടി വളര്‍ച്ചക്ക് വിലങ്ങുതടി ആകുന്നതെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപി അവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന ചില നീക്കങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടാകുന്നതായി സുരേഷ് ഗോപി വളരെ ആശങ്ക പങ്ക് വെയ്ക്കുന്നുണ്ട്.
    ബി.ജെ.പിയുടെ കേരളത്തിലെ അടിസ്ഥാന വോട്ട് ബാങ്കായ നായര്‍ സമുദായത്തില്‍ നിന്ന് സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്തുക എന്ന ദൗത്യമാണ് കേന്ദ്ര നേതൃത്വം നടപ്പിലാക്കുവാന്‍ പോകുന്നത്. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയും കേന്ദ്ര മന്ത്രി പദവിയും നായര്‍ സമുദായത്തിന് പുറത്തുള്ളവര്‍ വഹിക്കുന്നതില്‍ നായര്‍ സമുദായത്തിനുള്ള അതൃപ്തി കൂടി മാറ്റിയെടുക്കുകയാണ് അദ്ധ്യക്ഷനെ മാറ്റുന്നതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. ബി.ജെ.പിയുടെ സംഘടന ജനറല്‍സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ പിന്തുണയോട് കൂടിയാണ് സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാന പ്രസിഡന്റ് പദവി സുരക്ഷിതമാക്കിയത്. എന്നാല്‍ കഴിഞ്ഞദിവസം നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കൂടി നഷ്ടമായ രീതിയില്‍ പരാജയപ്പെട്ടത് കേന്ദ്രനേതൃത്വം ഗൗരവമായാണ്കാണുന്നത്. പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുവാന്‍ സംസ്ഥാന ആര്‍.എസ്.എസ്. നേതൃത്വവുമായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുമെന്ന സൂചനയാണ്പുറത്തുവരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....