MORE

    നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലാതായെന്ന് ബില്‍ക്കിസ് ബാനു

    Date:

    ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളെ മോചിപ്പിച്ചതില്‍ പ്രതികരണവുമായി ഇര.

    ഇത് നീതി ന്യായ വ്യവസ്ഥയോടുള്ള തന്റെ വിശ്വാസം ഇല്ലാതാക്കിയെന്ന് ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനു പ്രതികരിച്ചു. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയായിരുന്നു പ്രതികളെ മോചിപ്പിച്ചത്.’എനിക്ക് വാക്കുകള്‍ ഇല്ലാ, ഇപ്പോഴും മരവിപ്പാണ്. എങ്ങനെയാണ് ഒരു സ്ത്രീക്ക് നീതി ലഭിക്കുക. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു, ഈ വ്യവസ്ഥിതിയില്‍ വിശ്വസിച്ചു. പക്ഷേ എന്റെ ജീവിതത്തില്‍ സംഭവിച്ച ആഘാതത്തില്‍ ഞാന്‍ ജീവിക്കാന്‍ പഠിക്കുകയായിരുന്നു’ ബില്‍ക്കീസ് പറഞ്ഞു

    ഈ കുറ്റവാളികളുടെ മോചനം എന്റെ സമാധാനം ഇല്ലാതാക്കി, നീതിയിലുള്ള എന്റെ വിശ്വാസത്തെ നശിപ്പിച്ചു. എന്റെ സങ്കടവും എന്റെ വിശ്വാസവും എനിക്ക് മാത്രമല്ല, കോടതികളില്‍ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണ്,’ ബില്‍ക്കിസ് പ്രതികരിച്ചു’ഇത്രയും അന്യായമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്ബ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച്‌ അന്വേഷിച്ചില്ല. ദയവായി ഈ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ നല്‍കണമെന്നും ബില്‍ക്കീസ് കൂട്ടിച്ചേര്‍ത്തു.

    002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബൈ ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ഇതിനായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....