കോഴിക്കോട് | വിവാദത്തിന് പിറകെ ആസാദ് കശ്മീരില്‍ പ്രതികരണവുായി മുന്‍മന്ത്രി കെ.ടി. ജലീല്‍.
ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ “ആസാദ് കശ്മീര്‍”എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കശ്മീര്‍ യാത്രയെക്കുറിച്ചുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനൊടുവില്‍ വാല്‍ക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്.
അതേ സമയം ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബിജെപിയും