MORE

    അനാരോഗ്യത്തിന്റെ അവശതയില്‍ കോടിയേരി : വാവിട്ട് വാക്കുകൊണ്ട് വിവാദവുമായി ജയരാജന്‍ : സിപിഐ(എം) നേതൃത്വത്തില്‍ അഴിച്ചുപണിയെന്ന് സൂചന

    Date:

    തിരുവനന്തപുരം : വലിയ ഭൂരിപക്ഷം നേടി രണ്ടാം ഊഴത്തില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന് മികച്ച പ്രകടനം നടത്താനാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കെ സിപിഐ(എം) നേതൃത്വത്തില്‍ അഴിച്ച് പണിക്ക് സാധ്യതയെന്ന് അഭ്യൂഹം ഉയരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധിക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശ്രമത്തില്‍ ആയതോടെ പാര്‍ട്ടി നേതൃത്വത്തില്‍ കൃത്യമായ തീരുമാനം എടുക്കുന്നതില്‍ അലംഭാവം ഉണ്ടാകുന്നു എന്ന വിമര്‍ശനമാണ് പാര്‍ട്ടി തലത്തില്‍ ഉയരുന്നത്. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ടിയിലും ഗവണ്‍മെന്റിലും ഉണ്ടായിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് ആറ് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ എ.കെജി. സെന്ററില്‍ വിളിച്ച് ചേര്‍ത്തത്. സാധാരണ ഗതിയില്‍ മൂന്ന് ദിവസം ചേരുന്ന യോഗം ആറ് ദിവസമാക്കിയത് ചില ‘വലിയ’ തീരുമാനങ്ങള്‍ എടുക്കാനെന്ന വിവരമാണ് പുറത്തുവരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍പ് പാര്‍ട്ടി സെക്രട്ടറി പദവിയില്‍ നിന്ന് താല്ക്കാലികമായി ഒഴിഞ്ഞിരുന്ന കോടിയേരി പാര്‍ട്ടി സമ്മേളന കാലത്ത് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാണെന്നും എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് മാത്രമാണ് കോടിയേരിയുടെ പ്രവര്‍ത്തനം എന്നുമാണ് പുറത്തുവരുന്ന വിവരം. മറ്റ് ജില്ലകളിലെ പരിപാടികള്‍ എല്ലാം മാസങ്ങളായി അദ്ദേഹം മാറ്റി വച്ചിരിക്കുകയാണ്. സീനിയര്‍ നേതാവായ ഇ.പി. ജയരാജന്‍ തലസ്ഥാനത്ത് ഉണ്ടെങ്കിലും പല വിഷയങ്ങളിലും അദ്ദേഹം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വിവാദമാകുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇത്തവണ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ എത്തിയ സജി ചെറിയാന്‍ വാവിട്ട വാക്കിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നതിന്റെയും ക്ഷീണം പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എ.യുമായ എം.എം. മണി നിയമസഭയില്‍ കെ.കെ രമക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരിലും പഴി കേള്‍ക്കേണ്ടി വന്നത് പാര്‍ട്ടി നേതൃത്വമാണ്. പിന്നീട് എം.എം. മണിയെ തിരുത്തുവാനും പാര്‍ട്ടി തയ്യാറായി. എല്‍.ഡി.എഫ് ഗവണ്‍മെന്റ് ഭരിക്കുമ്പോള്‍ ശക്തമായി ഇരിക്കേണ്ട സിപിഐ(എം) നേതൃത്വം ദുര്‍ബലമായി മാറിയത് ജില്ലാ ഘടകങ്ങളിലേയ്ക്കും വ്യാപിട്ടിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ജില്ലാ നേതൃത്വത്തിന്റെ വീഴ്ച ഉണ്ടായി എന്നാണ് ഭൂരിപക്ഷം നേതാക്കളും വിലയിരുത്തുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന് പകരം പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താന്‍ സാധിക്കാത്തതും വിഭാഗീയത തലപൊക്കിയതിന്റെ സൂചനയായാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ ജില്ലയിലും പാര്‍ട്ടി പ്രതിരോധത്തിലാണ്. മന്ത്രി സഭയിലും ചില അഴിച്ചുപണികള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഗവണ്‍മെന്റിനും പാര്‍ട്ടിക്കും പ്രതിച്ഛായ ഉയരുന്ന ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....