മസ്കത്ത്: അസുഖബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശി മരിച്ചു.
കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി. രാഹുല്‍ (35) ആണ് മരിച്ചത്. നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു.
പനിയും പ്രമേഹവും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ക്ഷീണം അനുഭവപ്പെടുകയും നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നില വളരെ മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.