കല്‍പ്പറ്റ
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊന്നുതുടങ്ങി.
മാനന്തവാടി തവിഞ്ഞാല്‍ കരിമാനിയിലെ മുല്ലപ്പറമ്ബില് വിന്‍സന്റിന്റെ ഫാമിലെ 360 പന്നികളെയാണ് ആദ്യം കൊല്ലുന്നത്. വെറ്ററിനറി ഡോക്ടര്‍ വി ജയേഷിന്റെ നേതൃത്വത്തിലുള്ള 16 അംഗ ടീമാണ് കേന്ദ്ര നിയമപ്രകാരം നടപടി തുടങ്ങിയത്.
ഈ ഫാമിലെയും ഒരുകിലോമീറ്റര്‍ ചുറ്റളവിലേയും 685 പന്നികളെയാണ് കൊല്ലുക. ഞായര്‍ രാത്രിയാണ് പന്നികളെ കൊല്ലാന്‍ തുടങ്ങിയത്. തിങ്കളാഴ്ചയും തുടരും. മണ്ണുത്തി വെറ്ററിനറി കോളേജില്‍നിന്ന് എത്തിച്ച സ്റ്റണ്ണിങ് യന്ത്രം ഉപയോഗിച്ച് ഷോക്കേല്‍പ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഹൃദയ ധമനി അറുക്കുകയാണ് ചെയ്യുന്നത്. സംസ്കരിക്കാനുള്ള കുഴി ഫാമിനോട് ചേര്‍ന്ന് തയ്യാറാക്കി. കൊല്ലുന്ന പന്നികളുടെ ഉടമസ്ഥര്‍ക്ക് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കും.