MORE

    903 കോടിയുടെ തട്ടിപ്പ്; തായ്‌വാന്‍ പൗരനും ചൈനക്കാരനുമടക്കം 10 പേര്‍ അറസ്റ്റില്‍

    Date:

    ഹൈദരബാദ്: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് ആളുകളെ കബളിപ്പിച്ച്‌ 903 കോടി രൂപ തട്ടിയെടുത്ത കേസില്‍ തായ്‌വാന്‍ പൗരനും ചൈനക്കാരനുമടക്കം 10 പേര്‍ ഹൈദരബാദ് പോലീസിന്റെ പിടിയില്‍.

    ലെക് അക്കാ ലി സോംഗ്ജുന്‍ (ചൈനീസ് പൗരന്‍), ചു ചുന്‍യു (തായ്വാന്‍ പൗരന്‍), വീരേന്ദര്‍ സിംഗ്, സഞ്ജയ് യാദവ്, സാഹില്‍ ബജാജ്, സണ്ണി എന്ന പങ്കജ്, നവനീത് കൗശിക്, ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് പര്‍വേസ്, സയ്യിദ് സുല്‍ത്താന്‍, മിര്‍സ നദീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

    സംശയാസ്പദമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികള്‍ കോള്‍ സെന്‍ററുകളും ഇന്ത്യക്കാരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചിരുന്നു.

    അനധികൃതമായി ശേഖരിച്ച പണം യുഎസ് ഡോളറിലേക്ക് മാറ്റുകയും ഹവാല ഓപ്പറേറ്റര്‍മാര്‍ വഴി വിദേശത്ത് എത്തിക്കുകയുമായിരുന്നു. പണം വിദേശ കറന്‍സിയാക്കി മാറ്റാന്‍ ഹൈദരബാദിലുള്ള കമ്ബനികളായ രഞ്ജന്‍ മണി കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും കെഡിഎസ് ഫോറെക്സ് പ്രൈവറ്റ് ലിമിറ്റഡും നിര്‍ണായക പങ്ക് വഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

    ലോക്സം എന്ന ആപ്പില്‍ നിക്ഷേപിച്ച്‌ 1.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പുകാര്‍ പിടിയിലാവുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....