MORE

    50 ലക്ഷം നഷ്ടമായി; മിസ്സ് കോളുകളും, കോളുകളും വഴിയുള്ള പുതിയ സൈബര്‍ തട്ടിപ്പില്‍ ഞെട്ടി പൊലീസ്

    Date:

    ന്യൂഡല്‍ഹി: തുടരെ മിസ്ഡ് കോളുകളും ബ്ലാങ്ക് കോളുകളും ചെയ്തു കൊണ്ട് സൈബര്‍ കുറ്റവാളികള്‍ 50 ലക്ഷം തട്ടി. ഡല്‍ഹിയിലെ സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത്.

    പല ട്രാന്‍സാക്ഷനുകളിലായാണ് സൈബര്‍ കുറ്റവാളികള്‍ 50 ലക്ഷം രൂപ തട്ടിയെടുത്തത്. അതിനായി വണ്‍ ടൈം പാസ്വേഡുകളോ (ഒ.ടി.പി) മറ്റ് ബാങ്കിങ് വിവരങ്ങളോ ഇരയോട് ചോദിച്ചതുമില്ല.

    മിസ്ഡ് കോള്‍ ചെയ്തുകൊണ്ടുള്ള വിചിത്രമായ തട്ടിപ്പ് നടന്നത് ഒക്ടോബര്‍ 19-നാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന്, രാത്രി 7-നും 8:45-നും ഇടയില്‍ അജ്ഞാത നമ്ബറുകളില്‍ നിന്ന് ഡയറക്ടര്‍ക്ക് നിരവധി കോളുകള്‍ വന്നു. അവയില്‍ ചിലത് അദ്ദേഹം അവഗണിച്ചെങ്കിലും കുറച്ച്‌ കോളുകള്‍ എടുക്കുകയും പ്രതികരണമില്ലാത്തതിനാല്‍ കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. തന്റെ അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് ട്രാന്‍സാക്ഷന്‍ വഴി പല തവണയായി 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നിരിക്കുന്നു.

    തട്ടിപ്പിനിരയായ ആളുടെ കമ്ബനിയുടെ കറന്റ് അക്കൗണ്ടില്‍ നിന്നാണ് 50 ലക്ഷം രൂപ നഷ്ടമായത്. പ്രാഥമികാന്വേഷണത്തില്‍ ഏകദേശം 12 ലക്ഷത്തോളം രൂപ ഭാസ്‌കര്‍ മണ്ഡല്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. 4.6 ലക്ഷം രൂപ അവിജിത് ഗിരി എന്ന വ്യക്തിക്കും ലഭിച്ചു. രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് 10 ലക്ഷം പോയത്.

    തട്ടിപ്പ് നടത്താന്‍ കുറ്റവാളികള്‍ക്ക് ഒ.ടി.പിയുടെ ആവശ്യം വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ‘സിം സ്വാപ്പിങ്’ എന്ന സാങ്കേതിക വിദ്യയാകാം പ്രതികള്‍ ഉപയോഗിച്ചതെന്നും പൊലീസ് സൂചന നല്‍കുന്നു. അത്തരത്തില്‍, തട്ടിപ്പുകാര്‍ ഇരയായ വ്യക്തിയുടെ സിം കാര്‍ഡിലേക്ക് ആക്‌സസ് നേടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. സമാന്തര കോളിലൂടെ ‘ഐവിആര്‍’ വഴി ഒടിപി പറയുന്നത് തട്ടിപ്പുകാര്‍ കേട്ടിരിക്കാനുള്ള സാധ്യതയെ കുറിച്ചും പൊലീസ് സൂചിപ്പിച്ചു.

    ഈ തട്ടിപ്പിന്റെ സൂത്രധാരന്മാര്‍ ജാര്‍ഖണ്ഡിലെ ജംതാര കേന്ദ്രീകരിച്ചുള്ളവരാണെന്ന് പൊലീസ് പറയുന്നുണ്ട്. പണം പോയ അക്കൗണ്ടുകളുടെ ഉടമകള്‍ കുറ്റവാളികളാകാനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്‍കിയവര്‍ മാത്രമാകാം അവരെന്നും പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....