41-ാം വയസ്സിലും സ്ലാറ്റന് ഇബ്രാഹിമോവിച്ച് പിറകോട്ടേക്ക് ഇല്ല. ഇന്ന് സ്വീഡന് പ്രഖ്യാപിച്ചു ദേശീയ ടീമില്‍ ഇബ്ര ഇടം നേടി.
ഇബ്രയുടെ അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് സ്വീഡന് കോച്ച് ആന്ഡേഴ്സണ് സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് മിലാന് സ്ട്രൈക്കര്‍ കുറച്ചു മാസങ്ങളായി പുറത്തായിരുന്നു. രണ്ടാഴ്ച മുമ്ബാണ് ഇബ്ര മിലാനായി വീണ്ടും കളിച്ചു തുടങ്ങിയത്.