ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ലോങ്ജമ്പില്‍ വെള്ളി സ്വന്തമാക്കി എം ശ്രീശങ്കര്‍. ലോങ്ജമ്പില്‍ 8.08 മീറ്റര്‍ ചാടിയാണ് എം ശ്രീശങ്കര്‍ വെള്ളി സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ്. 1978ല്‍ ഒളിമ്പ്യന്‍ സുരേഷ്ബാബു വെങ്കലം നേടിയിട്ടുണ്ട്.
ആദ്യ നാല് ചാട്ടം പൂര്‍ത്തിയാകുമ്പോള്‍ ശ്രീശങ്കര്‍ ആറാംസ്ഥാനത്തായിരുന്നു. അഞ്ചാമത്തേതിലാണ് വെള്ളിക്കുതിപ്പ് നടത്തിയത്. ബര്‍മിങ്ഹാമില്‍ ഇന്ത്യക്ക് രണ്ടാമത്തെ അത്ലറ്റിക്സ് മെഡലാണ്. ടോക്യോ ഒളിമ്പിക്സിലും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഇരുപത്തിമൂന്നുകാരന് തിളങ്ങാനായില്ല. അതിനെല്ലാം മറുപടിയായി ബര്‍മിങ്ഹാമിലെ പ്രകടനം. പാലക്കാട്ടുകാരന് ചെറിയ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്. ബഹാമസിന്റെ ലക്വാന്‍ നെയ്റനും ശ്രീശങ്കറും ചാടിയത് ഒരേദൂരം-8.08 മീറ്റര്‍. ഇരുവരുടേയും രണ്ടാമത്തെ മികച്ച ചാട്ടം കണക്കിലെടുത്താണ് മെഡല്‍ നിര്‍ണയിച്ചത്. നെയ്റന്റെ രണ്ടാമത്തെ മികച്ച ചാട്ടം 7.98 മീറ്റര്‍. ശ്രീശങ്കറിന്റേത് 7.84 മീറ്റര്‍. അങ്ങനെ നെയ്റന് സ്വര്‍ണം. ദക്ഷിണാഫ്രിക്കയുടെ ജൊവാന് വാന്വുറന് വെങ്കലം (8.06) നേടി. മലയാളിയായ വൈ മുഹമ്മദ് അനീസ് അവസാനചാട്ടത്തില്‍ 7.97 മീറ്റര്‍ മറികടന്ന് അഞ്ചാമതായി.
ര