MORE

    മംഗളൂരുവിലെ കൊലപാതക പരമ്പയ്ക്ക് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത, മൂന്ന് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

    Date:

    മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത.

    കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. മംഗളൂരുവിലെ സൂറത്കലിലാണ് കഴിഞ്ഞ ദിവസം രാത്രി യുവാവ് കൊല്ലപ്പെട്ടത്. തുണിക്കട നടത്തുന്ന സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ അക്രമി സംഘം ഫൈസലിനെ വ്യാപാര സ്ഥാപനത്തിന് മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയം തുണിക്കടയിലുണ്ടായിരുന്ന ആളുകളെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. ഫൈസലിന്റെ തുണിക്കടയും ആക്രമണത്തിനിരയായി.

    രണ്ട് ദിവസം മുന്‍പ് മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ 21 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള അതിര്‍ത്തിയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയത്. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനായി കേരളത്തിന്റെ സഹായം കര്‍ണാടക പൊലീസ് തേടിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....