ക്സും സഹിതം 130 റണ്‍സാണ് താരം നേടിയത്. മത്സര ശേഷം ഇന്ത്യന്‍ ബൗളിങിനെ പുകഴ്ത്തി താരം ശ്രദ്ധേയമായ ചില മികവുകള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് വേള്‍ഡ് ക്ലാസാണെന്നു മിച്ചല്‍ പറയുന്നു. ഇന്ത്യന്‍ ബൗളിങിന്റെ ലോകത്തര മികവ് കളിയില്‍ സവിശേഷമായി നിന്നെന്നു താരം പറയുന്നു.
ഇന്ത്യയുടെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ലോകത്തരം. ബുമ്ര, ഷമി, സിറാജ് സഖ്യത്തിന്റെ ഡെത്ത് ഓവര്‍ വേള്‍ഡ് ക്ലാസ് എന്നു തന്നെ വിശേഷിപ്പിക്കാം. അവര്‍ എറിഞ്ഞ 30 ഓവറികള്‍ ഞങ്ങളെ ശരിക്കും വെള്ളം കുടിപ്പിച്ചു. മധ്യനിരയെ ക്ഷണം മടക്കി ഇന്ത്യക്ക് സമ്മര്‍ദ്ദം നല്കുന്നതില് ഞങ്ങള്‍ പരാജയപ്പെട്ടു. മത്സരം കൂടുതല്‍ കടുപ്പിക്കാമായിരുന്നു. പക്ഷേ അതിനു ഞങ്ങള്‍ക്ക് സാധിച്ചില്ല.
ധരംശാലയിലെ സ്റ്റേഡിയം മനോഹരമാണ്. ക്രിക്കറ്റിനു പറ്റിയ വേദി. കളിക്കിടെ മഞ്ഞ് വന്നത് ആസ്വദിച്ചു. ഇതിനു മുന്‍പ് വെല്ലിങ്ടനിലെ കരോറി പാര്‍ക്കില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മൂടല്‍ മഞ്ഞില്‍ കളിച്ചിട്ടുണ്ട്. മലനിരകള്‍ കണ്ട് ക്രിക്കറ്റ് കളിക്കുന്നതൊക്കെ അതിശയിപ്പിക്കുന്ന അനുഭവമാണ്- മിച്ചല്‍ വാചാലനായി.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോള്‍ മിച്ചല്‍ അക്ഷോഭ്യനായി മറുപുറം കാത്താണ് മിച്ചല്‍ ക്രീസ് വിട്ടത്. വീരോചിത ഇന്നിങ്സായിരുന്നു താരത്തിന്റേത്. അവസാന ഓവറിന്റെ അഞ്ചാം പന്തിലാണ് മിച്ചല്‍ കീഴടങ്ങിയത്.