MORE

    ‘2024ല്‍ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും’: ഉറപ്പ് നല്‍കി കേന്ദ്ര ഗതാഗതമന്ത്രി

    Date:

    ന്യൂഡല്‍ഹി: 2024ല്‍ ഇന്ത്യയിലുള്ള റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.

    ഡല്‍ഹിയില്‍ 95ാം ഫിക്കി വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ”ഞങ്ങള്‍ ഇന്ത്യയില്‍ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുകയാണ്. 2024 അവസാനിക്കുന്നതിനു മുന്‍പ് യുഎസ് നിലവാരത്തിലുള്ള റോഡുകള്‍ രാജ്യത്തുണ്ടാകുമെന്നു നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.

    നമ്മുടെ രാജ്യത്തെ ചരക്കുഗതാഗത ചെലവ് വലിയ പ്രശ്‌നമാണ്. 16 ശതമാനമായ ചരക്കുഗതാഗത ചെലവ് 2024ല്‍ 9 ശതമാനമായി കുറയ്ക്കാനാണു ശ്രമം” ഗഡ്കരി പറഞ്ഞു.

    നിര്‍മാണ മേഖല പരിസ്ഥിതി മലിനീകരണത്തിനു വഴിവയ്ക്കുന്നു. ഇതിനൊപ്പം ആഗോളതലത്തിലെ സാധനസാമഗ്രികളുടെ 40 ശതമാനം ഈ മേഖല അപഹരിക്കുന്നുമുണ്ട്. ഗുണം മെച്ചപ്പെടുത്തി നിര്‍മാണത്തിന്റെ മൂലധനച്ചെലവ് കുറയ്ക്കാനാണു ശ്രമിക്കുന്നത്.

    സിമന്റും സ്റ്റീലുമാണു നിര്‍മാണ മേഖലയിലെ മുഖ്യ സാമഗ്രികള്‍. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തി സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ ആലോചിക്കുന്നു. ഹരിത ഹൈഡ്രജന്‍ ആണ് ഭാവിയിലെ ഇന്ധനം. 2030ഓടെ ഇലക്‌ട്രിക് ഗതാഗതം ഫലപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....