2020 മാര്‍ച്ചിന് ശേഷമുള്ള ആദ്യത്തെ സിക കേസ് ഓഗസ്റ്റ് 21 മുതല്‍ 27 വരെയുള്ള ആഴ്ചയില്‍ സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈഡിസ് കൊതുകിന്റെ കടിയിലൂടെ പകരുന്ന വൈറസ് ബാധയാണ് സിക്ക. ഡെങ്കി, ചിക്കുന്‍ഗുനിയ എന്നീ വൈറസുകളുടെ വാഹകന് കൂടിയാണ് ഈ പ്രാണിയെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സിക കേസ് വന്നതെന്ന്
വെള്ളിയാഴ്ച പത്രം റിപ്പോര്‍ട്ട് ചെയ്തു. 2022-ന്റെ തുടക്കം മുതല്‍, സിംഗപ്പൂരില്‍ 25,591 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 2021-ല്‍ 5,258 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.