ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജ് ബുധനാഴ്ച 124-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. തദവസരത്തില്‍ കോളേജിന്റെ പുതിയ ലോഗോ, പൂര്‍വ്വ വിദ്യാര്‍ത്ഥി വെബ്സൈറ്റ്, കോളേജ് ഗാനം എന്നിവ പ്രകാശനം ചെയ്തു.
പുതിയ ലോഗോയില്‍ ‘സ്റ്റീയര്ഡ് ബൈ ദ പാസ്റ്റ്, മോള്‍ഡിംഗ് ദ ഫ്യൂച്ചര്‍’ എന്ന ടാഗ്ലൈന് ഉണ്ട്. ‘കുല്‍ഗീത്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മുന്‍ ഫാക്കല്‍റ്റി അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ ഹരീഷ് നേവല്‍ ആണ്.