കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജയില്‍ മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപത്തെ അസുരനാക്കി ചിത്രീകരിച്ചതില്‍ വിവാദം.
വാക്കിംഗ് സ്റ്റിക്ക് ഉള്ള, ധോത്തി ധരിച്ച, തലമുണ്ഡനം ചെയ്ത രൂപത്തെയാണ് അസുരനായി ഹിന്ദു മഹാസഭ ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം അസുരരൂപത്തിന് ഗാന്ധിജിയുമായി സാമ്യം വന്നത് യാദൃശ്ചികം മാത്രമാണ് എന്നാണ് ഹിന്ദുമഹാസഭ പറയുന്നത്. തല മൊട്ടയടിച്ച് കണ്ണട ധരിച്ച ഒരാള്‍ ഗാന്ധിയാണ് എന്ന് അര്‍ത്ഥമില്ല എന്നാണ് അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.