MORE

    ഹിജാബ് വിലക്ക് ശരിവെച്ചും എതിര്‍ത്തും സുപ്രീംകോടതി ജഡ്ജിമാര്‍, കേസ് ഇനി ചീഫ് ജസ്റ്റിന് മുന്നിലേക്ക്

    Date:

    ദില്ലി: ഹിജാബ് വിലക്കില്‍ ഭിന്ന വിധികളുമായി സുപ്രീംകോടതി ജഡ്ജിമാര്‍. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ജഡ്ജിമാര്‍ ഭിന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

    ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി ശരിവെക്കുന്ന നിലപാടായിരുന്നു ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത സ്വീകരിച്ചത്.

    എന്നാല്‍ ഹൈക്കൊടതി വിധിക്കെതിരായ എല്ലാ അപ്പീലുകളും അംഗീകരിച്ച്‌ ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധി പറഞ്ഞത്..
    രണ്ട് ജഡ്ജിമാരും ഭിന്ന വിധി പുറപ്പെടുവിച്ചതോടെ

    രണ്ട് ജഡ്ജിമാരും ഭിന്ന വിധി പുറപ്പെടുവിച്ചതോടെ കേസ് ഇനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് മുന്നിലേക്ക് എത്തും. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 10 ദിവസങ്ങളിലേറെ നീണ്ട് നിന്ന വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും സുധാന്‍ഷു ധുലിയയും അധ്യക്ഷരായ ബെഞ്ചിന്റെ വിധി.

    ഈ കേസുമായി ബന്ധപ്പെട്ടുള്ള 11 ചോദ്യങ്ങള്‍ക്ക്

    ഈ കേസുമായി ബന്ധപ്പെട്ടുള്ള 11 ചോദ്യങ്ങള്‍ക്ക് താന്‍ തന്റെ വിധി പ്രസ്താവത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നാണ് ഹേമന്ത് ഗുപ്ത വ്യക്തമാക്കിയിട്ടുള്ളത്. ആ ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഹര്‍ജികള്‍ തള്ളുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള വിധി ഹേമന്ത് ഗുപ്ത പുറപ്പെടുവിച്ചത്. എന്നാല്‍ സുധാന്‍ഷു ധുലിയ ഇതിനോട് യോജിച്ചില്ല.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....