ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഇരട്ടവിധി.
ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരാണ് ഭിന്ന വിധികള്‍ പുറപ്പെടുവിച്ചത്. ഹിജാബ് വിലക്ക് ശരിവെച്ചുള്ള കര്‍ണാടക ഹൈകോടതിയുടെ വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഹൈകോടതി വിധി റദ്ദാക്കി. തുടര്‍ന്നാണ് കേസ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഇരട്ടവിധി പ്രഖ്യാപിച്ചത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.